/kalakaumudi/media/media_files/2025/12/15/sabari-aravana-2025-12-15-11-55-07.jpg)
പത്തനംതിട്ട :ശബരിമലയിൽ ഇനിമുതൽ അരവണവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി .
ഒരാൾക്ക് 20 എണ്ണം മാത്രമേ ലഭിക്കുകയുള്ളു .
ഇതുസംബന്ധിച്ചു കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു .അരവണ നൽകുന്ന ബോക്സ് ഇല്ലാത്തതിനാലാണ് നിയന്ത്രണമെന്നു ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തുന്ന ഭക്തരാണ് കൂടുതലായി അരവണ വാങ്ങുന്നത്.
കൂടുതൽ വാങ്ങുമ്പോൾ ബോക്സിൽ നൽകാൻ കഴിയുന്നില്ല.നേരത്തെ സ്റ്റോക്ക് ചെയ്തു വച്ച അരവണയിൽ നിന്നു ഇപ്പോൾ ഒരു ലക്ഷത്തോളം ടിൻ ദിവസേന എടുക്കുന്നുണ്ട്.
ഇത്തരത്തിൽ വിറ്റു കഴിഞ്ഞാൽ കുറച്ചു ദിവസം കഴിയുമ്പോൾ വിതരണം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും ദേവസ്വം ബോർഡിനു ആശങ്കയുണ്ട്.
സാധാരണ നിലയിൽ ഒരു ദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ട്.
എന്നാൽ നാല് ലക്ഷം അരവണയാണ് ഒരു ദിവസം വിറ്റഴിക്കുന്നത്. 25 ലക്ഷത്തോളം ടിൻ ആണ് ശേഖരിച്ചുവച്ചിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
