സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർഥികളുടെ ഫലം റദ്ദാക്കി

അതെസമയം മാപ്പപേക്ഷ പരിഗണിച്ച്  വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകിയിട്ടുണ്ട്. പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.ഇവർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. 

author-image
Greeshma Rakesh
Updated On
New Update
exam

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നുവെന്ന് കണ്ടെത്തി പൊതുവിദ്യാഭ്യാസ വകുപ്പ്.പിന്നാലെ ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി.വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി.

ഈ വിദ്യാർത്ഥികളെ തിരുവനന്തപുരത്തെ ഹയർസെക്കൻഡറി ഡറക്ടറേറ്റിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തിയത്.അതെസമയം മാപ്പപേക്ഷ പരിഗണിച്ച്  വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകിയിട്ടുണ്ട്. പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.ഇവർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. 

സംസ്ഥാനത്താകെ നടത്തിയ കോപ്പി‍യടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. പരീക്ഷകൾ നിയന്ത്രിക്കാനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണൽ സ്ക്വാഡിനെ നിയോഗിക്കാറുണ്ട്. സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർഥികളെ പിടികൂടിയത്.എന്നാൽ വിദ്യാർഥികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് വീണ്ടും അവസരം നൽകാൻ വിദ്യാഭ്യാസ വകുപ്പ്  തീരുമാനിച്ചത്.

മാപ്പപേക്ഷ പരിഗണിച്ച്, അടുത്ത മാസം നടക്കുന്ന സേ പരീക്ഷയിൽ വിദ്യാർഥികൾക്ക് ഹാജരാവാം. ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പൽമാർ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ നേതൃത്വം നൽണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. അതേസമയം ജില്ലാ തലത്തിൽ നടത്തേണ്ട ഹിയറിങ് തിരുവനന്തപുരത്ത് നടത്തിയതിൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

 

kerala news education news Higher Secondary Examinations