കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ പുനരാരംഭിക്കുക : ബി.ജെ.പി

തൃക്കാക്കരയിലെ സാധാരണക്കാരന്റെ ഏക ആശ്രയമായ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള നഗര സഭ ഭരണ സമിതിയുടെ അവഗണനക്കെതിരെ ബി.ജെ.പി കാക്കനാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നടത്തിയ ധർണ്ണ

author-image
Shyam
Updated On
New Update
WhatsApp Image 2025-10-13 at 7.05.33 PM

തൃക്കാക്കര : കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ബി. ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് എം.സി അജയകുമാർ പറഞ്ഞു. തൃക്കാക്കരയിലെസാധാരണക്കാരന്റെഏകആശ്രയമായ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തോടുള്ളനഗരസഭഭരണസമിതിയുടെഅവഗണനക്കെതിരെ ബി.ജെ.പി കാക്കനാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തത്സംസാരിക്കുകയായിരുന്നുഅദ്ദേഹം. ബി.ജെ.പി കാക്കനാട് ഏരിയ പ്രസിഡന്റ് സുരേഷ് വളവക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ ബിനുമോൻ,തൃക്കാക്കര മണ്ഡലം പ്രസിഡൻ്റ് രതീഷ് കുമാർ,ജനറൽ സെക്രട്ടറി സി.ബി അനിൽകുമാർ,മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി സി.ബി മിനി,ബീന കുമാരി,വിനീത ഹരിഹരൻ തുടങ്ങിയവർസംസാരിച്ചു. തുടർന്ന് ആരോഗ്യമന്ത്രിക്കും, ഗവർണർക്കും നിവേദനം നൽകുന്നതിനായി പൊതുജനങ്ങളുടെ ഒപ്പ് ശേഖരണവും നടത്തി. ഉണ്ണികൃഷ്ണൻ,ഒ.കെ സാജു, എം.എ സുനിൽകുമാർ, ധർമ്മജൻ എന്നിവർ നേതൃത്വം നൽകി

BJP Thrikkakarfa