റിട്ട. ബാങ്ക് ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പൊടിയാടി പ്രദീപ് ഭവനില്‍ പി രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെ ഭാര്യ ഓമന അടുക്കള വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ രാജന്റെ മൃതദേഹം കണ്ടത്.

author-image
Sneha SB
New Update
RAJAN DEATH

പത്തനംതിട്ട : തിരുവല്ലയിലെ പൊടിയാടിയില്‍ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിന്‍വശത്തുളള ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊടിയാടി പ്രദീപ് ഭവനില്‍ പി രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെ ഭാര്യ ഓമന അടുക്കള വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ രാജന്റെ മൃതദേഹം കണ്ടത്.രാജന്റെ ഭാര്യ ഓമനയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി. പ്രമേഹം അടക്കമുള്ള രോഗങ്ങളാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു മരണപ്പെട്ട രാജന്‍. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ക്ലര്‍ക്ക് ആയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

died suicide pathanamthita