/kalakaumudi/media/media_files/2025/04/05/ehCCMFXc9gbOHXbs92ZN.jpg)
തൃക്കാക്കര: റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ സംഭവത്തിൽ മൂന്ന് പേരെ കൊച്ചി സൈബർ പൊലീസ് പിടികൂടി..കോഴിക്കോട് സ്വദേശി ചെറിയവട്ടക്കണ്ടിയിൽ വീട്ടിൽ മിർഷാദ് എൻ, ( 32) വടകര സ്വദേശി തെങ്ങുള്ളത്തിൽ വീട്ടിൽ മുഹമ്മദ് ഷർജിൽ (22) വടകര സ്വദേശി തെങ്ങുള്ളത്തിൽ വീട്ടിൽ മുഹമ്മദ് ഷാ ടി, (22) എന്നിവരെയാണ് സൈബർ പൊലീസ് പിടികൂടിയത്.
പ്പൂണിത്തുറ എരൂർ അമൃത ലെയ്‌ൻ സ്വപ്‌നത്തിൽ റിട്ട. ജഡ്ജി ശശിധരൻ നമ്പ്യാർക്കാണ് പണം നഷ്ടമായത്. ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിങ്ങിന്റെ പേരിൽ 90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.ആദിത്യ ബിർള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ അംഗമാക്കിയിരുന്നു. തുടർന്ന് പണം നിക്ഷേപിച്ചാൽ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പിൽ തന്നെ പങ്കുവെച്ച ലിങ്കിലേക്ക് ജഡ്ജി പണം കൈമാറുകയും ചെയ്തു.ഇത്തരത്തിൽ കഴിഞ്ഞ വർഷം ഡിസംബർ നാലിനും 30-നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളിൽ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാർ കൈക്കലാക്കി. എന്നാൽ, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നൽകിയ പണമോ തിരികെ ലഭിച്ചില്ല. തുടർന്ന് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിൽ ഈ മാസം അഞ്ചിന് പരാതി നൽകുകയായിരുന്നു.പ്രതികൾക്കെതിരെ സംസ്ഥാനത്ത് 16 കേസുകളുള്ളതായി പോലീസ് പറഞ്ഞു.കൊച്ചി സൈബർ പൊലീസ് സി.ഐ ഷെമീർ ഖാൻ,എ.എസ്.ഐ ശ്യാംകുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിന്തോഷ്,
ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കോഴിക്കോട് നിന്നും സാഹസികമായി പിടികൂടിയത്.