സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി രേവതി സമ്പത്ത്; ഇ–മെയിൽ മുഖേനയാണ് രേവതി പരാതി നൽകിയത്

സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് നേരത്തെ പറഞ്ഞിരുന്നു.

author-image
Vishnupriya
New Update
siddhique
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: നടൻ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പൊലീസിൽ പരാതി നൽകി. പൊലീസ് മേധാവിക്ക് ഇ–മെയിൽ മുഖേനയാണ് രേവതി പരാതി അയച്ചത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് നേരത്തെ പറഞ്ഞിരുന്നു. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ടെന്നാണ് രേവതി പറയുന്നത്. ലൈം​ഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നുമായിരുന്നു സിദ്ദിഖിന്റെ പരാതി.

actor siddique Revathi Sampath