തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ തടയാനുളള സംവിധാനം കണ്ടെത്തി രാജീവ് ഗാന്ധി സെന്‍ര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഗവേഷകര്‍.രോഗം സ്യഷ്ടിക്കുന്ന ബാക്ടീരിയക്ക് മുകളിലെ പാളിയായ ' പോറിന്‍ ' എന്ന പ്രോര്‍ട്ടീന്‍ കണ്ടെത്തുന്നതിലൂടെ ആന്റിബയോട്ടിക്കിന്റെ ശേഷി തടയുന്നതിനുളള അവയുടെ കഴിവി നശിപ്പിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. രോഗം പ്രതിരോധിക്കുന്ന ആന്റിബയോട്ടികളുടെ പ്രതിരോധം ആഗോള തലത്തില്‍ തന്നെ പ്രതിസന്ധി സ്യഷ്ടിക്കുന്ന ഒന്നാണ്.
ആന്റീബയോട്ടിക്കുകളുടെ ഫലപ്രദമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതില്‍ പല വിധത്തിലുളള പ്രതിരോധങ്ങളാണ് ബാക്ടീരിയകള്‍ തീര്‍ക്കുന്നത്.പോറിനുകളിലെ പ്രോര്‍ട്ടീന്‍ ചാലിലൂടെയാണ് പ്രധാന പ്രതിരോധം.ഇതിലുടെ ഇവയ്ക്ക് മരുന്നുകളെ പ്രതിരോധിക്കാനാവും. പോറിന്‍ ലക്ഷം വച്ചുളള സമീപനം അവയുടെ പ്രതിരോധത്തെ തകര്‍ക്കാനാകുമെന്നാണ് കണ്ടെത്തല്‍.