വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം.മേപ്പാടിയിൽ നിന്നും പത്ത് കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം.രപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തിൽ സുരേഷിനും പരിക്കേറ്റിട്ടുണ്ട്.

author-image
Greeshma Rakesh
New Update
wild elephant attack

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൽപ്പറ്റ:  വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം.മേപ്പാടിയിൽ നിന്നും പത്ത് കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു.പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തിൽ സുരേഷിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും  തേൻ ശേഖരിക്കുന്നതിനായി കാടിനുള്ളിൽ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്.

തുടർന്ന് ആന ഇരുവരേയും ആക്രമിക്കുകയായിരുന്നു. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടിൽ തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്. 





 

 

wayanad death wild elephant attack wild animal attack