1000 റൈഡേഴ്‌സ് റാലി ബോചെ 1000 ഏക്കറില്‍

റൈഡേഴ്സിന് ബോചെ 1000 ഏക്കറില്‍ ഒരു രാത്രിയിലെ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ജംഗിള്‍ സഫാരി, ഡി.ജെ. നൈറ്റ്, റിമോട്ട് കണ്‍ട്രോള്‍ കാറുകളുടെ മോട്ടോ ഷോ എന്നിങ്ങനെ നിരവധി എന്റര്‍ടൈന്‍മെന്റുകള്‍ ഇതോടനുബന്ധിച്ച് ബോചെ 1000 ഏക്കറില്‍ അരങ്ങേറും

author-image
Rajesh T L
New Update
boche

ബോചെ

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യയിലെ ആദ്യത്തെ ആയിരം ബൈക്കുകളുടെ കോണ്‍വോയ് റാലി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റൈഡേഴ്‌സ് പങ്കെടുക്കും. 'രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ' എന്ന സാമൂഹ്യ പ്രതിബദ്ധത നടപ്പിലാക്കുന്നതിനു വേണ്ടി ബോചെ ബ്ലഡ് ഡോണേഴ്‌സ് ബാങ്ക്, ആര്‍. ഇ. ഹിമാലയന്‍ ക്ലബ്, റൈഡേഴ്‌സ് ആര്‍മി എന്നീ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബൈക്ക് റാലിയ്ക്ക്  കലാംസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ് ഓര്‍ഗനൈസേഷന്‍ രക്ഷാധികാരിയായ ബോചെ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോചെ ബ്ലഡ് ഡോണേഴ്സ് ബാങ്കിന്റെ സര്‍ട്ടിഫിക്കേറ്റ് രക്തദാതാക്കള്‍ക്ക് നല്‍കും. 

ജൂലായ് 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ റിസോര്‍ട് & എന്റര്‍ടെയ്ന്‍മെന്റ് വേള്‍ഡ് ആയ ബോചെ 1000 ഏക്കറില്‍ നിന്ന് ആരംഭിച്ച് 100 കിലോമീറ്റര്‍ താണ്ടി കര്‍ണാടകയില്‍ കോണ്‍വോയ് അവസാനിക്കും. ടി. സിദ്ദിഖ് (എം.എല്‍.എ.) ഷംസാദ് മരക്കാര്‍ (ജില്ല പഞ്ചായത്ത് പ്രസിഡന്റ്), കെ. ബാബു (പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി) അജേഷ് (ഡി.ടി.പി.സി. സെക്രട്ടറി), കെ. മധു (സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, വയനാട്), 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ഗിന്നസ് ജേതാവുമായ ബോചെ, നാഷണല്‍ ലെവല്‍ ടൈം ട്രയല്‍ വിന്നറായ ഹിജാസ്, മോട്ടോ വ്‌ളോഗ് ഇന്‍ഫ്ളുവന്‍സര്‍മാരായ യാസിം മുഹമ്മദ്, മുര്‍ഷിദ് ബാന്‍ഡിഡോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

റൈഡേഴ്സിന് ബോചെ 1000 ഏക്കറില്‍ ഒരു രാത്രിയിലെ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടൈം ട്രയല്‍, ട്രഷര്‍ ഹണ്ട്, ജംഗിള്‍ സഫാരി, ഡി.ജെ. നൈറ്റ്, റിമോട്ട് കണ്‍ട്രോള്‍ കാറുകളുടെ മോട്ടോ ഷോ എന്നിങ്ങനെ നിരവധി എന്റര്‍ടൈന്‍മെന്റുകള്‍ ഇതോടനുബന്ധിച്ച് ബോചെ 1000 ഏക്കറില്‍ അരങ്ങേറും. ജൂലായ് 20 ന് രാവിലെ 8 മണി മുതല്‍ റൈഡേഴ്സിനുള്ള പ്രവേശനം ആരംഭിക്കും. റൈഡേഴ്സ് റാലി സംഘടിപ്പിക്കുന്ന സാഗര്‍, സ്നേഹ എന്നീ  റൈഡ് കോഓര്‍ഡിനേറ്റേഴ്സിന്റെ നേതൃത്വത്തില്‍ ജൂലായ് 21 ന് ഉച്ചയ്ക്ക് 12 മണിക്ക് റൈഡേഴ്സിന്റെ കോണ്‍വോയ് ആരംഭിക്കും.

8891721735 എന്ന നമ്പറില്‍ വിളിച്ചോ,  www.bocheentertainments.com എന്ന വെബ്സൈറ്റിലൂടെയോ റൈഡില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ജൂലായ് 15 വരെ രജിസ്റ്റര്‍ ചെയ്യാം.


 

 

 

kerala boby chemmannur boche