/kalakaumudi/media/media_files/2025/07/24/reema-death-2025-07-24-11-53-53.jpg)
കണ്ണൂര്‍ : കണ്ണൂര്‍ പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ ആത്മഹത്യ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഭര്‍ത്താവിനെതിരെയും ഭര്‍തൃമാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുളളത്.' ഭര്‍തൃമാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല.എന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് വീട്ടില്‍നിന്ന് ഇറക്കി വിട്ടു.മകനെ അവര്‍ക്കുവേണമെന്ന സമ്മര്‍ദം സഹിക്കാന്‍ പറ്റിയില്ല.എന്നെ പോലുളള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ല.കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവര്‍ക്കൊപ്പമാണ്.സ്വന്തം കുട്ടിയോടുളള ഇഷ്ടം കൊണ്ടല്ല അമ്മ ജയിക്കണമെന്ന വാശികൊണ്ടാണ് ഭര്‍ത്താവ് കുഞ്ഞിനെ ആവശ്യപ്പെടുന്നത്.അവര്‍ എന്നോടു പോയി ചാകാന്‍ പറഞ്ഞു. ഭര്‍തൃമാതാവ് എപ്പോഴും വഴക്കു പറയും.
എന്നെയും ഭര്‍ത്താവിനെയും എപ്പോഴും തമ്മില്‍ തല്ലിക്കും.'' റിമ ഹാള്‍ടിക്കറ്റിന് പിന്നിലെഴുതിയ കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്.റീമയുടെ ആത്മഹത്യക്ക് പിന്നാലെ തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവും അയാളുടെ അമ്മയുമാണെന്ന റിമയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നിരുന്നു.ഭര്‍ത്താവും റിമയും അകന്ന് കഴിയുകയായിരുന്നു.അടുത്തില വയലപ്ര സ്വദേശി എം.വി. റീമ (30), മകന്‍ കൃശിവ് രാജ് (കണ്ണന്‍ 3) എന്നിവരാണ് മരിച്ചത്.