ഗുജറാത്തിലെ വാഹനാപകടം ;മലയാളി അധ്യാപിക മരിച്ചു, ഭര്‍ത്താവിനും മകനും പരിക്ക്

നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു

author-image
Devina
New Update
adhyapika

ചെങ്ങന്നൂർ: ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസാണ് (41) മരിച്ചത്. ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ഇന്ന് പുലർച്ചെയായിരുന്നു വാഹനാപകടം.

നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു.

 ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നാസിക്കിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിൻസി. പാണ്ടനാട് മേടയിൽ ടൈറ്റസിന്റെയും പരേതയായ പൊന്നമ്മയുടെയും മകളാണ്. ഭർത്താവ് റോബിൻ പള്ളിപ്പാട് സ്വദേശിയാണ്.

 ഏക മകനൊപ്പം നാസിക്കിലായിരുന്നു ബിൻസിയും കുടുംബവും താമസിച്ചിരുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന ബിൻസൺ ഏക സഹോദരനാണ്.