"റോഡ് സുരക്ഷാ വിദ്യാർത്ഥികളിലൂടെ" റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

വിദ്യാർത്ഥികളെ സുരക്ഷിതമായ റോഡ് സംസ്കാരം ഉള്ളവരാക്കിയെടുക്കുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പം, കേരള മോട്ടോർ വാഹന വകുപ്പും ചേർന്ന് റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

author-image
Shyam
New Update
WhatsApp Image 2026-02-06 at 4.59.11 PM

കൊച്ചി: ജില്ലയിലെ ഗവൺമെന്റ് എയ്‌ഡഡ് സ്കൂളിലെ മുഴുവൻ പ്രധാന അധ്യാപകർക്ക് തങ്ങളുടെ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ സുരക്ഷിതമായ റോഡ് സംസ്കാരം ഉള്ളവരാക്കിയെടുക്കുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പം, കേരള മോട്ടോർ വാഹന വകുപ്പും ചേർന്ന് റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കലൂർ ഐഎംഎ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ സെമിനാ എറണാകുളം എൻഫോഴ്സ്‌മെൻ്റ് ആർ.ടി.ഓ ബിജു ഐസക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു.

മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ എം.വി.ഡിലീഡ്‌സ്അപ്ലിക്കേഷൻ അദ്ധ്യാപകർക്കായി പരിചയപ്പെടുത്തി. സ്കൂൾ അധ്യാപകർക്കായി ഗുരുകുലം എന്ന ഹോണ്ട ഓൺലൈൻ പോർട്ടലിൽ സ്കൂളുകൾക്ക് പ്രത്യേകം ലോഗിൻ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകി. അധ്യാപകരെ ബോധവൽക്കരണം നടത്തി വിദ്യാർഥികളെ പ്രദർശിപ്പിക്കുന്നതിനുള്ള ട്രെയിനിംഗും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.അനവധി ഭാഷകളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രങ്ങൾ റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിന് ഏറ്റവും പ്രയോജനകരമായിരിക്കുമെന്ന് അധ്യാപകരും അഭിപ്രായപ്പെട്ടു

motor vehicle department