ഇൻഫോപാർക്കിൽ റോഡ് ഷോ

അടുത്ത മാർച്ചിൽ ഡൽഹിയിൽ നടക്കുന്ന കൺവെർജൻസ് ഇന്ത്യ പ്രദർശനത്തിന് മുന്നോടിയായുള്ള റോഡ് ഷോ ഇൻഫോപാർക്കിൽ നടന്നു.

author-image
Shyam
New Update
kuru.1.3598475

കൊച്ചി: അടുത്ത മാർച്ചിൽ ഡൽഹിയിൽ നടക്കുന്ന കൺവെർജൻസ് ഇന്ത്യ പ്രദർശനത്തിന് മുന്നോടിയായുള്ള റോഡ് ഷോ ഇൻഫോപാർക്കിൽ നടന്നു. പിച്ചിംഗ് മത്സരത്തിൽ സ്മാർട്ട് ഫോക്‌സ് ടെക്‌നോളജീസ് വിജയികളായി. സി.ഇ.ഒ സുശാന്ത് കുറുന്തിൽ, എക്‌സിബിഷൻസ് ഇന്ത്യ ഗ്രൂപ്പ് ഡയറക്ടർ ധ്രുവ് ബഹൽ, അസിസ്റ്റന്റ് ജനറൽ മാനേജർ കരുൺ സലൂജ, ഫ്യൂസലേജ് ഇന്നവേഷൻസ് പ്രതിനിധി മിഥുൽ ജോഷി, സംസ്ഥാന സർക്കാരിന്റെ ട്രേഡ് പ്രൊമോഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് അട്രാക്ഷൻ ലീഡ് സ്ട്രാറ്റജിസ്റ്റ് പ്രജിത് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. മാർച്ച് 23 മുതൽ 25 വരെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.

infopark