/kalakaumudi/media/media_files/2026/01/23/rod-show-2026-01-23-11-29-43.jpg)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തമ്പാനൂർ ഓവർ ബ്രിഡ്ജിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മോദി റോഡ് ഷോ നടത്തി. മോദിക്ക് അഭിവാദ്യം അർപ്പിക്കാൻ വൻതോതിൽ ബിജെപി പ്രവർത്തകർ തിരുവനന്തപുരം നഗരത്തിലെത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ റോഡ് ഷോ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി നേടിയശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനമാണിത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്ന് മേയർ വി വി രാജേഷ് സ്വീകരിക്കാനെത്തിയിരുന്നില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
