കവര്‍ച്ച; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് (ബണ്ടിച്ചോര്‍ രതീഷ്67) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്

author-image
Prana
New Update
arrest n
Listen to this article
0.75x1x1.5x
00:00/ 00:00

വെള്ളരിക്കുണ്ട് താലൂക്കിന് കീഴിലുള്ള പരപ്പിയിലെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, പരപ്പയിലെ മലബാര്‍ ഹോട്ടലിലും മോഷണം നടത്തിയ പ്രതിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് (ബണ്ടിച്ചോര്‍ രതീഷ്67) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചാക്കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം തൃശൂര്‍ ജില്ലകളിലാണ് മോഷണ കേസുകളുള്ളത്.പ്രതിയെ ഇന്നലെ ഉച്ചയോടെ പരപ്പ ടൗണില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നിരവധി പേരാണ് തടിച്ചുകൂടിയത്.
വെള്ളരിക്കുണ്ട് എസ് ഐ ശ്രീ ദാസ് പുത്തൂര്‍, എസ് ഐ ജയരാജന്‍, ഗ്രേഡ് എസ് ഐ രാജന്‍, പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, നൗഷാദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Robbery Arrest