ജീവനക്കാരെ ബോധം കെടുത്തി ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം

പൊലീസ് എത്തുമെന്ന് മനസിലാക്കിയതോടെ ഇരുവരും സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. മോഷണ ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറില്‍ രക്ഷപ്പെടുന്ന യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങളാണ് ലഭ്യമായത്. ഇരുവരും മുഖം മറച്ചിരുന്നു

author-image
Prana
New Update
train theft
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം ചടയമംഗലത്ത് പട്ടാപ്പകല്‍ ജൂവലറിയില്‍ കവര്‍ച്ചാ ശ്രമം. ജൂവലറി ജീവനക്കാരുടെ മുഖത്ത് സ്‌പ്രേ തളിച്ച് ബോധം കെടുത്താന്‍ ശ്രമിച്ചതിന് ശേഷമായിരുന്നു മോഷണശ്രമം. ചടയമംഗലത്തെ ശ്രീലക്ഷ്മി ജ്വല്ലേഴ്സിലാണ് സംഭവം നടന്നത്.സ്വര്‍ണാഭരണം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ സ്ത്രീയും പുരുഷനും ആണ് കവര്‍ച്ചാ ശ്രമം നടത്തിയത്.മോഷണശ്രമം നടക്കുന്നുവെന്ന് വിവരം ലഭിച്ച പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി. പൊലീസ് എത്തുമെന്ന് മനസിലാക്കിയതോടെ ഇരുവരും സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. മോഷണ ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറില്‍ രക്ഷപ്പെടുന്ന യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങളാണ് ലഭ്യമായത്. ഇരുവരും മുഖം മറച്ചിരുന്നു. പൊലീസ് ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.