കണ്ണൂർ:വളപ്പട്ടണത്തു വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻകവർച്ച. അരിമൊത്ത വ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിൽ നിന്നും 300 പവനും 1 കോടി രൂപയും മോഷണം പോയതായി പരാതി.ആളില്ലാത്ത സമയത്തതാണ് വീട്ടിൽ മോഷണം നടന്നത്.
ഒരു വിവാഹവുമായി ബന്ധപ്പെട്ട അഷ്റഫും കുടുംബവും മധുരയിൽ ആയിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് നഷ്ടപ്പെട്ടത്.അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
കുടുംബം നൽകിയ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മതിൽ ചെടിയാണ് മോഷ്ടാക്കൾ അകത്തുകടന്നത് ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.എന്നാൽ മുഖം വ്യക്തമല്ല ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കാനാണ് പോലീസിന്റെ തീരുമാനം.