കൊച്ചി: സ്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ റോബോട്ടിക് ആനയും നായയും. കാലടി ശ്രീ ശാരദാ വിദ്യാലയത്തിലാണ് ഈ വ്യത്യസ്തമായമായ സ്കൂൾ തുറക്കൽ കാഴ്ച്ച. ഇപ്പി, ചിപ്പി എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകളാണ് കൂട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തത്.
കുട്ടികൾക്കൊപ്പം ആടിയും പാടിയും ഇവർ സ്കൂൾ പ്രവേശനോത്സവം ആഘോഷമാക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താനുള്ള അവസരം കൂടിയായി സ്കൂൾ പ്രവേശനോത്സവത്തെ മാറ്റി എന്നതാണ് പ്രത്യേകത.
ആനയെ തലോടിയും തുമ്പികൈയിൽ മുത്തമിട്ടും കുട്ടികൾ സ്നേഹം പ്രകടിപ്പിക്കുമ്പോൾ വലിയ ചെവിയാട്ടി തലകുലുക്കി കുട്ടികളെ ആനയും വരവേറ്റു. ഒപ്പം കൂട്ടുകാരെ കണ്ട സന്തോഷത്തിൽ നാല് കാലിലും തുള്ളിച്ചാടി അവരെ വട്ടമിട്ട കളിക്കുന്ന റോബോ നായക്കുട്ടിയെ തൊട്ടു തലോടാനും കുട്ടികൾ മടി കാണിച്ചില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
