/kalakaumudi/media/media_files/2025/01/25/PbT4mA7W3Egng4EZl2ZO.jpg)
കൊച്ചി: വ്യാജ ട്രാവൽ ഏജൻസിയുടെ മറവിൽ ഒരുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചെങ്ങമനാട് പൊയ്ക്കാട്ടുശേരി സ്വദേശി എം.ബി. ബിബിനാണ് (40) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. യൂണിമണി എന്ന ധനകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്ത് വരികയായിരുന്നു പ്രതി. സ്ഥാപനവുമായി ബന്ധപ്പെട്ട ടൂർ പാക്കേജ് എജന്റുമാർക്ക് ഫീസ് ഇനത്തിൽ കൊടുക്കുന്നതിനായുള്ള തുക ഇയാളെയാണ് ഏൽപ്പിച്ചിരുന്നത്. ഇത് ഏജന്റുമാർക്ക് കൊടുക്കാതെ പ്രതി മറ്റൊരാളുടെ പേരിൽ വ്യാജമായി എ.ജെ ട്രാവൽസ് എന്ന സ്ഥാപനം ആരംഭിച്ച് 2019 സെപ്തംബർ 9 മുതൽ 2024 ഫെബ്രുവരി 17വരെയുള്ള കാലയളവിൽ ഒരു കോടിയിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നു. പണം ടൂർ ഏജന്റുമാർക്ക് കൊടുത്തതായാണ് സ്ഥാപനത്തെ വിശ്വസിപ്പിച്ചിരുന്നത്. ആലുവ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.