\
തിരുവനന്തപുരം:കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് 227.4 കോടി രൂപ അനുവദിച്ചു.കേന്ദ്ര വിഹിതമായി 115.5 കോടി രൂപയും നൽകും.കേരളത്തിലെ കാർഷിക മേഖല കഴിഞ്ഞ മൂന്ന് വർഷമായി മികച്ച വിളവാണ് നൽകുന്നത് എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.പച്ചക്കറി വികസന പദ്ധതിക്കായി 78.45 രൂപ നൽകി.നാളികേര വികസനത്തിനായി 75 കോടി രൂപയും വകയിരുത്തിയുട്ടുണ്ട്.വിള പരിപാലനത്തിന് 535.9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.