/kalakaumudi/media/media_files/2025/11/10/nithyachaithanyayathi-2025-11-10-12-54-11.jpg)
പത്തനംതിട്ട :നവകേരള സദസ്സിലെ വികസനപദ്ധതികളുടെ ഭാഗമായി കോന്നി നിയോജകമണ്ഡലത്തിലെ നിർദിഷ്ട ഗുരു നിത്യചൈതന്യയതി സ്മാരകത്തിനും അന്താരാഷ്ട്ര പഠന കേന്ദ്രത്തിനും ഏഴ് കോടി രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ .
ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത് ,വൈദ്യുതീകരണം ,മറ്റു അടിസ്ഥാന സൗകര്യമാണ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത് .
പത്തനംതിട്ടയ്ക്കടുത്ത് മുറിഞ്ഞകല്ലിൽ ജനിച്ചു ആത്മീയചൈതന്യം പകരുകയും സേവനത്തിന്റെ ഉദാത്തമാതൃകയുമായിരുന്ന സ്മാരകം പത്തനംതിട്ടയുടെ പൈതൃക സാംസ്‌കാരിക ടൂറിസത്തിനു മുതൽകൂട്ടാവുകയും പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
