തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

ഇന്നലെ വൈകിട്ടാണ് കാലടിയിൽ ഡിവൈഎഫ് പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം ഉണ്ടായത്. കാലടി മഹാദേവ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് സ്‌കൂൾ വിദ്യാർഥികളായ കുട്ടികളെ ആർഎസ്എസുകാർ മർദ്ദിച്ചു.

author-image
Anagha Rajeev
New Update
dyfi
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. കാലടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം നഗരൂരിൽ യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പരുക്കേറ്റ അഫ്‌സൽ അടക്കമുള്ള നേതാക്കളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്നലെ വൈകിട്ടാണ് കാലടിയിൽ ഡിവൈഎഫ് പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം ഉണ്ടായത്. കാലടി മഹാദേവ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് സ്‌കൂൾ വിദ്യാർഥികളായ കുട്ടികളെ ആർഎസ്എസുകാർ മർദ്ദിച്ചു. ഇത് ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെയാണ് ആർഎസ്എസ് ഗുണ്ടകളുടെ ആക്രമണം നടത്തിയത്. ഡിവൈഎഫ്‌ഐ കാലടി യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഗോകുലിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കേറ്റു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി നിതീഷിനും വിദ്യാർഥിയായ ഗോഗുലിനും മർദ്ദത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

dyfi rss