റിട്ട. എസ്‌ഐയെ മരക്കുറ്റികൊണ്ട് ആക്രമിച്ച പഞ്ചായത്തംഗം അറസ്റ്റില്‍

കോന്നി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം അതുമ്പുംകുളം പുതുപ്പറമ്പില്‍ വീട്ടില്‍ ജോസഫിനെയാണ് (63) പൊലീസ് അറസ്റ്റ് ചെയ്തത്. തടിവെട്ടിയതിലെ തര്‍ക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു

author-image
Prana
New Update
arrest

പത്തനംതിട്ടയില്‍ റിട്ട. എസ്‌ഐയെ മരക്കുറ്റികൊണ്ട് ആക്രമിച്ച കേസില്‍ പഞ്ചായത്തംഗം അറസ്റ്റില്‍. കോന്നി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം അതുമ്പുംകുളം പുതുപ്പറമ്പില്‍ വീട്ടില്‍ ജോസഫിനെയാണ് (63) പൊലീസ് അറസ്റ്റ് ചെയ്തത്. തടിവെട്ടിയതിലെ തര്‍ക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. കോന്നി അതുമ്പുംകുളം കൊന്നപ്പാറ കുറുമ്പേശ്വരത്ത് വീട്ടില്‍ ജോസിനെയാണ് ആക്രമിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഇരുവരുടെയും വീടുകള്‍ക്ക് സമീപമുള്ള റോഡില്‍ തടി കയറ്റുമ്പോഴാണ് തര്‍ക്കമുണ്ടായത്. തടി കയറ്റുമ്പോള്‍ റോഡിന് കേടുപാട് സംഭവിക്കുന്നു എന്ന് പറഞ്ഞാണ് സംസാരമുണ്ടായതും പിന്നീട് ജോസഫ് മരക്കുറ്റി കൊണ്ട് ജോസിനെ ആക്രമിക്കുന്നതും. മരക്കുറ്റി കൊണ്ടുള്ള അടിയില്‍ നെറ്റിക്കും കൈയ്ക്കും പരിക്കേറ്റു. ജോസിന്റെ മൊഴിപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Arrest