റബര്‍ വില 201ലേക്ക്

പല ഭാഗങ്ങളിലും പതിവിലും നേരത്തെ ടാപ്പിങ് നിര്‍ത്തിവെക്കാന്‍ ഉല്‍പാദകര്‍ നിര്‍ബന്ധിതരായിരുന്നു. കൊച്ചി, കോട്ടയം വിപണികളില്‍ നാലാം ഗ്രേഡ് കിലോ 201 രൂപയിലേയ്ക്ക് ഉയര്‍ന്നു. 

author-image
Prana
New Update
RUBBER

കൊച്ചി: റബര്‍ വില 201 ലേക്ക്. ഇനിയും വില ഉയരുമെന്ന് പ്രതീക്ഷ . വെളിച്ചെണ്ണ വിപണി സജീവം, ഏലം വിലയില്‍ മാറ്റമില്ല സംസ്ഥാനത്ത് റബര്‍ വില 201 രൂപയായി ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. പ്രമുഖ വിപണികളില്‍ 203 രൂപയ്ക്കും ഷീറ്റിന് ആവശ്യകാരുള്ളതായി വിപണി വൃത്തങ്ങള്‍, എന്നാല്‍ ഇടപാടുകള്‍ ഉറപ്പിച്ചാല്‍ യഥാസമയം ചരക്ക് കൈമാറാനാമോയെന്ന ആശങ്കയിലാണ് മദ്ധ്യവര്‍ത്തികള്‍. നിലവിലെ ചരക്ക് ക്ഷാമം കണക്കിലെടുത്താല്‍ 205 രൂപയ്ക്കും വില്‍പ്പനക്കാരില്ലെന്നാണ് കൊച്ചിയിൽ നിന്നുള്ള വിവരങ്ങൾ. കാര്‍ഷിക മേഖലയില്‍ റബര്‍ നീക്കിയിരിപ്പ് ചുരുങ്ങിയതിനാല്‍ വന്‍ കുതിപ്പ് പ്രതീക്ഷിച്ച് ചരക്ക് പിടിക്കുന്നവരുമുണ്ട്. വരണ്ട കാലാവസ്ഥ ത്‌ന്നെയാണ് അവരെ വില്‍പ്പനയില്‍ നിന്നും പിന്‍തിരിപ്പിക്കുന്ന മുഖ്യഘടകം. പല ഭാഗങ്ങളിലും പതിവിലും നേരത്തെ ടാപ്പിങ് നിര്‍ത്തിവെക്കാന്‍ ഉല്‍പാദകര്‍ നിര്‍ബന്ധിതരായിരുന്നു. കൊച്ചി, കോട്ടയം വിപണികളില്‍ നാലാം ഗ്രേഡ് കിലോ 201 രൂപയിലേയ്ക്ക് ഉയര്‍ന്നു. 

rubber