/kalakaumudi/media/media_files/2025/05/09/Fm6XkAWuQtgRBwAsx5xW.jpg)
കൊല്ലം: വിവാദങ്ങള്‍ വിനായകന് എന്നും കൂടപ്പിറപ്പാണ്. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും പൊലീസ് കസ്റ്റഡിയിലാകും. അതൊന്നും വിനായകന് വിനയാകാറുമില്ല. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളില്‍ അഭിയിച്ചിട്ടുണ്ട്. രജനീകാന്ത് നായകനായിരുന്ന ജയിലറില്‍ വില്ലനായതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനാണ്. 2016ല്‍ കമ്മട്ടിപാടം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. തിരക്കുള്ള നടനായി മാറിയതിനൊപ്പം വിവാദങ്ങളുടെ സഹയാത്രികനുമായി വിനായകന്‍. കൊല്ലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി ബഹളം വച്ചതിനാണ് വിനായകനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാരോട് തട്ടിക്കയറുകയും ചെയ്തതായി പരാതി ഉണ്ട്. പിന്നീട് വിനായകനെ ജാമ്യത്തില്‍ വിട്ടു.2024 സെപ്റ്റംബര്‍ ഏഴിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ മദ്യപിച്ച് ബഹളംവച്ചതിന് ഹൈദരാബാദ് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നാരോപിച്ചായിരുന്നു വിനായകന്‍ ബഹളം.മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായി സംസാരിച്ചത് വിവാദമായിരുന്നു. ഫോണിലൂടെ ലൈംഗികചുവയോടെ സംസാരിച്ചതായുള്ള യുവതിയുടെ ‘മിടൂ’ ആരോപണം വിനായകനെതിരെ പരാതിയായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീട് വിനായകന്‍ അഭിനയിച്ച ഒരുത്തീ എന്ന മലയാളം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ‘മീടു’ പ്രസ്ഥാനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്ക് വഴിവച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
