വനിതകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഭരണാധികാരികൾ ജാഗ്രത പാലിക്കണം  ബിന്ദു രാജൻ

കൽക്കട്ടയിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിലും, സിനിമാ മേഖലയിൽ വനിതകൾക്കെതിരെ ഹേമ കമ്മറ്റി പ്രകാരം  റിപ്പോർട്ട് ചെയ്യപെട്ട അതിക്രമങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന്

author-image
Shyam Kopparambil
New Update
sd

നീതി വേണം: എന്ന മുദ്രാവാക്യം ഉയർത്തി  ജോയിന്റ്  കൗൺസിൽ എറണാകുളം സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം  ജോയിന്റ്  കൗൺസിൽ  സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: വനിതകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഭരണാധികാരികൾ ജാഗ്രത പാലിക്കണമെന്ന് ജോയിന്റ്  കൗൺസിൽ  സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ പറഞ്ഞു.കൽക്കട്ടയിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിലും, സിനിമാ മേഖലയിൽ വനിതകൾക്കെതിരെ ഹേമ കമ്മറ്റി പ്രകാരം  റിപ്പോർട്ട് ചെയ്യപെട്ട അതിക്രമങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  "നീതി വേണം: എന്ന മുദ്രാവാക്യം ഉയർത്തി  ജോയിന്റ്  കൗൺസിൽ എറണാകുളം സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അവർ, ജോയിന്റ്  കൗൺസിൽ മേഖല കമ്മറ്റി  അംഗം രഞ്ജു മാത്യു അദ്ധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി എം.സി ഷൈല,ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മറ്റിയംഗം എ.ജി അനിൽകുമാർ,മേഖല ട്രഷറർ വിജീഷ് ചന്ദ്രൻ, മേഖല ജോ.സെക്രട്ടറിമാരായ ലോലിത ജി,കെ.വി അർജ്ജുൻ രാജ് തുടങ്ങിയവർ സംസാരിച്ചു



 

ernakulan kochi kakkanad ernakulam district collector Thrikkakara Ernakulam News