ആലുവയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായി കത്തി നശിച്ചു,യാത്രക്കാർക്ക് പരിക്കില്ല

കാറിൽ നിന്നും പുക ഉയരുന്നതു കണ്ട ഫെബിൽ കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. പിന്നാലെ വാഹനത്തിൽ വന്നയാളാണ് ഡ്രൈവർക്ക് മുന്നറിയിപ്പ്.

author-image
Greeshma Rakesh
New Update
aluva car caught fire

running car caught fire in aluva

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ആലുവ പാലസ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്നിലായിരുന്നു അപകടം. വാഹനം പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.കാറിലെ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം.

മാഞ്ഞാലി സ്വദേശി ഫെബിൻറെ കാറാണ് കത്തി നശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നതു കണ്ട ഫെബിൽ കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. പിന്നാലെ വാഹനത്തിൽ വന്നയാളാണ് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

aluva fire accident car fire