/kalakaumudi/media/media_files/2025/08/11/20250702_1544_legit-vs-scam-office_simple_compose_01jz5f4wm8f0vac3vfayg469y0-compressed-e1751457441661-2025-08-11-19-15-59.jpg)
കൊച്ചി : അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ ആലുവ ഈസ്റ്റ് പോലീസിന്റെ പരിശോധന. വിവിധ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ ലഭിച്ച പരാതികളിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇത്തരം സ്ഥാപനങ്ങളിൽ പണം വാങ്ങി വിസ തട്ടിപ്പ്നടത്തുന്നതായും, ചെക്ക്, സർട്ടിഫിക്കറ്റുകൾ എന്നിവ പിടിച്ച് വച്ച് പണം വാങ്ങുന്നതായും നിരന്തരം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. അമ്പതിനായിരം രൂപ മുതൽ പന്ത്രണ്ട് പന്ത്രണ്ട് ലക്ഷം വരെ വാങ്ങി ഇത്തരത്തിൽ കബളിപ്പിക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു.
പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങൾ പരിശോധന നടത്തി പൂട്ടി സീൽ ചെയ്തു. ഇവിടെ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഡോക്യുമെൻ്റുകളും, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, ചെക്ക് ലീഫുകൾ എന്നിവ കണ്ടെത്തിയിരുന്നു. ഇവ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. രേഖകൾ പരിശോധിച്ച് അനധികൃത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസ് ഉണ്ടാകാനിടയുള്ള ആലുവയിലെ എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തും..
ഡി വൈ എസ് പി ടി.ആർ രാജേഷിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ വി എം കേഴ്സൻ, എസ്.ഐ മാരായ എൽദോ പോൾ, കെ. നന്ദകുമാർ, എ.എസ്.ഐമാരായ വിനിൽകുമാർ, നൗഷാദ്, സുരേഷ് കുമാർ, ജാക്സൺ, രാജേഷ് തങ്കപ്പൻ, അബ്ദുൾ ജലീൽ, കെ.കെ.സുരേഷ്, സീനിയർ സി പി ഒ മാരായ നൗഫൽ, അൻവർ ഹുസൈൻ,ശ്രീരാജ്, സുധീർ സി.പി.ഒമാരായ അഫ്സൽ, സിറാജുദീൻ, ഫയാസ്, ഷിഹാബ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.