സന്ദീപ് ചന്ദ്രന്റെ മരണം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചുവരവേ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

author-image
Prana
New Update
ukrain russia

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചുവരവേ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചതായി നോര്‍ക്ക സി ഇ ഒ അജിത് കോളശേരി അറിയിച്ചു. സന്ദീപിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റഷ്യന്‍ അധികൃതരോട് ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.

russia