/kalakaumudi/media/media_files/2026/02/06/karnatik-2026-02-06-13-41-19.jpg)
തിരുവനന്തപുരം: കേരളീയരായ യുവ കർണാടക സംഗീതജ്ഞർക്കു നൽകുന്ന ചെമ്പൈപുരസ്‌കാരത്തിന് എസ്.കൃതിഖ അർഹയായി.
വയലിനിൽ ആദർശ് അജയകുമാറും മൃദംഗത്തിൽ എൻ.അനിരുദ്ധ് രാജും വീണയിൽ നിഷ പൊന്നിയും ഘടത്തിൽ എച്ച്.എൽ.അഭിഷേകും പുരസ്‌കാരത്തിന് അർഹരായി.
സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ചെമ്പൈ ട്രസ്റ്റ് നൽകുന്ന പുരസ്‌കാരങ്ങൾ 16 ന് ശ്രീവരാഹം ചെമ്പൈ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. തുടർന്ന് അവാർഡ് ജേതാക്കളുടെ സംഗീതക്കച്ചേരി നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
