എസ്‌. എൻ. യു. പി. എസ്‌ തൃക്കാക്കര വാർഷികാഘോഷം - സ്പന്ദനം 2കെ26 സമാപിച്ചു

തൃക്കാക്കര എസ്.എൻ.യു.പി.എസിന്റെ 58- മത് വാർഷികം സ്പന്ദനം 2കെ26 സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം. ഗണേഷ് മോഹൻ ഉദ്ഘാടനം നിർവഹിച്ചു.

author-image
Shyam
New Update
WhatsApp Image 2026-02-11 at 5.29.23 PM

കൊച്ചി : തൃക്കാക്കര എസ്.എൻ.യു.പി.എസിന്റെ 58- മത് വാർഷികം സ്പന്ദനം "2കെ26" സമാപിച്ചു. കങ്ങരപ്പടിയിലെ സ്കൂൾ അങ്കണത്തിൽ നടന്നആഘോഷം കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം. ഗണേഷ് മോഹൻ ഉദ്ഘാടനംനിർവഹിച്ചു. സ്കൂൾ മാനേജർ കെ.ആർ സുനിൽ അധ്യക്ഷത വഹിച്ചു. തൃക്കാക്കര എസ്. പരീത് കുറ്റിക്കാട്ടുകര മുഖ്യപ്രഭാഷണംനടത്തി. പൂർവ വിദ്യാർത്ഥിയും നിരവധി അവാർഡുകൾ കരസ്ഥമാക്കിയ അതലൻ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ സലീഷ് കരിക്കനെ ചടങ്ങിൽആദരിച്ചു . സിനി താരങ്ങളായ ബിനു ശശിറാം, ദീപു എന്നിവർ വിശിഷ്ട അതിഥികളായി.പി.ടി.എ പ്രസിഡന്റ് മുരുകൻ രാജൻ പ്രധാനാധ്യാപിക സ്മിത ഗോപിനാഥ്, കൗൺസിലർമാരായ പി. എം. ഫൈസൽ, ലിസി കാർത്തികേയൻ, റീന സുരേന്ദ്രൻ, ഷാനിത സിദ്ദിഖ്, ബിനി പ്രദീപ്, ശാഖ സെക്രട്ടറി തമ്പി കുന്നുംപുറം, വൈസ് പ്രസിഡന്റ് ഗംഗാധരൻ പൊക്കോടത്ത്, എം.പി.ടി.എ പ്രസിഡന്റ് അശ്വതി ഉണ്ണികൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് സുഭാഷിണി സഹദേവൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രേയ കെ.എസ് തുടങ്ങിയവർസംസാരിച്ചു

kochi