/kalakaumudi/media/media_files/2025/12/16/c-n-jayadevan-2025-12-16-19-39-20.jpg)
കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എസ്. ശിവശങ്കരപിള്ള (ഇടപ്പള്ളി ശിവന്‍) സ്മാരക പുരസ്‌കാരത്തിന് മുന്‍ എം.പിയും എം.എല്‍.എ.യുമായിരുന്ന സി.പി.ഐ നേതാവ് സി. എന്‍. ജയദേവനെ തിരഞ്ഞെടുത്തു.ആറ് പതിറ്റാണ്ട്കാലത്തെ രാഷ്ട്രീയ സാമൂഹികരംഗത്തെ സേവനത്തേയും നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും നല്‍കിയ നിസ്തുല സംഭാവനയെ മാനിച്ചാണ് എസ്.എസ്.പി പുരസ്‌കാരജേതാവായി സി.എന്‍.ജയദേവനെ തിരഞ്ഞെടുത്തത്. പന്ന്യന്‍ രവീന്ദ്രന്‍, പ്രൊഫ.കെ. അരവിന്ദാക്ഷന്‍, ഡോ.ജോര്‍ജ്ജ് കെ.ഐസക് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ നിശ്ചയിച്ചത്. ഇരുപത്തിഅയ്യായിരിം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
എസ്.ശിവശങ്കരപിള്ള 9ാമത് അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 10ന് പുല്ലുവഴിയില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ സി.എന്‍. ജയദേവന് പുരസ്‌കാരം സമ്മാനിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. അഷറഫ്, ജില്ലാ സെക്രട്ടറി എന്‍.അരുണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
