/kalakaumudi/media/media_files/2025/01/27/nGZV4xlUfIpzVzSuiiSv.jpg)
Rep. Img.
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ വരുമാനം 1716.42 കോടി രൂപയായി ഉയര്‍ന്നതായി ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഡോ. മനീഷ് ധപ്ല്യാല്‍. റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
''കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ശതമാനമാണു വരുമാനം വര്‍ധിച്ചത്. 8.1 കോടി യാത്രക്കാര്‍ ഇക്കാലയളവില്‍ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍നിന്നു യാത്ര ചെയ്തു. ചരക്കു വരുമാനം 305.19 കോടി രൂപയും നോണ്‍ ഫെയര്‍ റവന്യു 24.38 കോടി രൂപയുമാണ്. റെക്കോര്‍ഡ് നമ്പര്‍ ശബരിമല സ്െപഷല്‍ ട്രെയിനുകളോടിച്ചതു വഴി അഞ്ചു ലക്ഷം തീര്‍ഥാടകര്‍ക്കു യാത്രാ സൗകര്യമൊരുക്കി.
75 കിലോമീറ്റര്‍ ട്രാക്ക് നവീകരണം പൂര്‍ത്തിയാക്കി. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ പരമാവധി വേഗം 100 ആയി ഉയര്‍ത്തി. 32 സ്റ്റേഷനുകളില്‍ അഡ്വാന്‍സ്ട് ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനം സജ്ജമാക്കി.
തിരുവനന്തപുരം പേട്ടയിലെ റെയില്‍വേ ആശുപത്രിക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിച്ചു. ട്രെയിന്‍ വീല്‍ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് വീല്‍ ലെയ്ത്ത് സംവിധാനം എറണാകുളം മാര്‍ഷലിങ് യാഡില്‍ സജ്ജമാക്കി. തിരുവനന്തപുരംകാസര്‍കോട് വന്ദേഭാരതിന് 20 കോച്ചുകള്‍ ലഭ്യമാക്കി'' അദ്ദേഹം പറഞ്ഞു.