ശബരിമല വിമാനത്താവളം: പുതിയ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എന്ന ആദ്യ വിജ്ഞാപനത്തിലെ പരാമര്‍ശം ചോദ്യം ചെയ്ത് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

author-image
Prana
New Update
flights

Sabarimala airport updates

Listen to this article
0.75x 1x 1.5x
00:00 / 00:00

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിലവിലെ വിജ്ഞാപനം പിന്‍വലിച്ച് പുതിയ വിജ്ഞാപനം ഇറക്കുന്നത്. സാമൂഹ്യ ആഘാത പഠനം അടക്കം പുതിയ ഏജന്‍സി നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എന്ന ആദ്യ വിജ്ഞാപനത്തിലെ പരാമര്‍ശം ചോദ്യം ചെയ്ത് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയാണെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കുന്ന വിവരം കോടതിയെ അറിയിച്ചത്. Sabarimala  airport.

 

sabarimala airport