ശബരിമലയിലെ പടിപൂജ; ഫയലുകൾ പിടിച്ചെടുക്കണം ഹൈക്കോടതി

ശബരിമലയിലെ പടിപൂജ ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്ത് ഹാജരാക്കാൻ ഹൈക്കോടതി ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദ്ദേശം നൽകി. പടിപൂജ മുൻകൂട്ടി ബുക്കുചെയ്ത് ഉയർന്ന പ്രതിഫലത്തിന് കൈമാറുന്നുണ്ടെന്ന സംശയമാണ് വിജിലൻസ് ചൂണ്ടിക്കാട്ടിയത്.

author-image
Devina
New Update
sabiri

കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്ത് ഹാജരാക്കാൻ ഹൈക്കോടതി ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദ്ദേശം നൽകി.

 2024 വരെയുള്ള പടിപൂജ ബുക്കിങ്ങിന്റെ രേഖകൾ ഹാജരാക്കാനാണ് ജസ്റ്റിസ് വി.രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി.ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.

പടിപൂജ ബുക്കിങ് മുൻകൂട്ടി നടത്തിയശേഷം പിന്നീട് മറിച്ചുകൊടുക്കുന്നതടക്കമുള്ള രീതികൾ ഉണ്ടെന്നുകാട്ടിശബരിമല സ്‌പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

പടിപൂജ മുൻകൂട്ടി ബുക്കുചെയ്ത് ഉയർന്ന പ്രതിഫലത്തിന് കൈമാറുന്നുണ്ടെന്ന സംശയമാണ് വിജിലൻസ് ചൂണ്ടിക്കാട്ടിയത്.

ഇത് ശരിയാണെങ്കിൽ മോശമായ പ്രവൃത്തിയാണെന്ന് കോടതി പറഞ്ഞു.