/kalakaumudi/media/media_files/2025/11/02/unnikrishnan-potty-2025-11-02-09-15-37.jpg)
പത്തനംതിട്ട: ശബരിമലയില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണം ഇനിയും കണ്ടെത്താന്‍ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
ശബരിമല ദ്വാരപാലശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള കടത്തി സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നാളെ കോടതിയില്‍ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വീണ്ടും പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കും.
അതേസമയം, സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, ഗോവര്‍ദ്ധന്‍, സ്മാര്‍ട് ക്രിയേഷന്‍ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്‌ഐടി നിഗമനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
