ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യ ഹർജികൾ ഇന്ന് വീണ്ടും പരി​ഗണിക്കും

സ്വർണകവർച്ചയിൽ  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ​ഹർജിയും ഹൈക്കോടതി പരി​ഗണിക്കുന്നുണ്ട്.അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ പൂർണമായും നിഷേധിക്കുകയാണ് ‌ജാമ്യാപേക്ഷയിൽ എ പത്മകുമാർ‌

author-image
Devina
New Update
pathmu

കൊച്ചി: ശബരിമല സ്വർണ്ണ മോഷണക്കേസിൽ  റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ബെല്ലാരിയിലെ സ്വർണ വ്യാപാരി ​ഗോവർദ്ധനും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും.

സ്വർണകവർച്ചയിൽ  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ​ഹർജിയും ഹൈക്കോടതി പരി​ഗണിക്കുന്നുണ്ട്.

അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ പൂർണമായും നിഷേധിക്കുകയാണ് ‌ജാമ്യാപേക്ഷയിൽ എ പത്മകുമാർ‌.

 ദേവസ്വത്തിൻറെ ഭരണപരമായ പദവിയിൽ ഇരുന്ന തനിക്ക് ജീവനക്കാരെ ശബരിമലയിൽ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നത്.

 താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഹർജിയിൽ വാദമുണ്ട്.

നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്നും സ്വർണ വ്യാപാരിയായ ഗോവർദ്ധൻ ജാമ്യ ഹർജിയിൽ വാദിക്കുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വർണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ 10 ലക്ഷം രൂപ ഡിഡിയായും പത്ത് പവൻ മാലയായും തിരികെ നൽകിയിട്ടുണ്ടെന്നും ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നുമാണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്.

രേഖകൾ മറച്ചു വയ്ക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിനു കഴിഞ്ഞെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു.

 നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോ​ഗസ്ഥരെ എസ്ഐടി സംഘത്തലവന് ഉൾപ്പെടുത്താം.

 കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.