ശബരിമല സ്വർണ്ണക്കൊള്ള ;തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയും പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നുണ്ട്

author-image
Devina
New Update
padmakumarrrrrrrrrrrrrrrrr

കൊച്ചി: ശബരിമല  സ്വര്‍ണ്ണമോഷണ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 പത്താം പ്രതി ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.

 അവധിക്കാല ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുക.

രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയും പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നുണ്ട്.

ഇതിനിടെ റിമാന്‍ഡിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്‌ഐടി ഇന്ന് അപേക്ഷ സമര്‍പ്പിക്കും.

സ്വര്‍ണ്ണക്കടത്തു കേസില്‍ ഇന്നലെ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ എന്‍ വിജയകുമാറിനെ ജനുവരി 14 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.