ശബരിമല സ്വർണ്ണക്കൊള്ള ;ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ഇന്ന് വിധി

കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു

author-image
Devina
New Update
unnipotti

കൊല്ലം: ശബരിമല സ്വർണകവർച്ച  കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധിപറയും . കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

 എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിൽ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

 സ്വർണക്കൊള്ളയിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായി 43-ാം ദിവസം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകി.