/kalakaumudi/media/media_files/2025/10/10/padmakumar-2025-10-10-15-48-27.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സര്‍വ സ്വാതന്ത്ര്യവുവും നല്‍കിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി.
പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ്. പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന. ശാസ്ത്രീയ പരിശോധനക്കായി സന്നിധാനത്തെ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ ഇന്ന് ശേഖരിക്കും.
അതേ സമയം, ശബരിമല സ്വര്‍ണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആര്‍,അനുബന്ധ മൊഴികള്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പാണ് തേടിയിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്. ശബരിമല സ്വര്‍ണക്കൊളളയില്‍ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
