/kalakaumudi/media/media_files/2026/01/10/rameshh-2026-01-10-12-52-00.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
കൂടുതൽ അറിയാത്തതുകൊണ്ട് തൽക്കാലം പ്രതികരിക്കുന്നില്ല. പക്ഷേ, മന്ത്രി അറിയാതെ ഒന്നും നടക്കില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ വിഷയത്തിൽ മന്ത്രിമാരുടെ പങ്ക് എത്രയാണ് തുടങ്ങിയ വിവരങ്ങൾ അധികം താമസിയാതെ പുറത്തുവരുമെന്നുംഅയ്യപ്പന്റെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വമ്പൻ സ്രാവുകൾ ഇനിയും കുടുങ്ങാൻ ഉണ്ട്.
അയ്യപ്പന്റെ സ്വർണം കടത്തിയവർ ആരായാലും അവർ ശിക്ഷിക്കപ്പെടണം.
ആരും നിയമത്തിന് അതീതരല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. തന്ത്രിയുടെ അറസ്റ്റ് കൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ല.
വമ്പന്മാർ ഇനിയും കുടുങ്ങാൻ ഉണ്ട്. ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല.കേസിൽ സിപിഎമ്മിന്റെ കൈകൾ ശുദ്ധമാണ് എന്ന് പറയുന്നത് അങ്ങേയറ്റം അപഹാസ്യമാണ്.
സിപിഎമ്മിന്റെ മൂന്നു ഉന്നത നേതാക്കളാണ് ജയിലിൽ കിടക്കുന്നത്. സുപ്രീംകോടതി വരെ പോയിട്ടും ഇവർക്ക് ജാമ്യം കിട്ടിയിട്ടില്ല.
ഇവരുടെ പേരിലുള്ള പരാമർശങ്ങൾ നീക്കാൻ കോടതി തയ്യാറായിട്ടുമില്ല. ഞങ്ങൾ ഈ കളി കണ്ടുകൊണ്ടിരിക്കുകയാണ്.
അയ്യപ്പനോട് കളിച്ചവർ ആരും രക്ഷപ്പെട്ടിട്ടില്ല. സിപിഎമ്മും സർക്കാരും ചേർന്ന് നടത്തിയ ഒരു കൊള്ളയാണ്.
എത്ര കൈ കഴുകാൻ ശ്രമിച്ചാലും ഇതിന്റെ പാപഭാരത്തിൽ നിന്ന് സിപിഎമ്മിനും സർക്കാരിന്നും രക്ഷപ്പെടാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
