/kalakaumudi/media/media_files/2026/01/10/rajee-2026-01-10-10-27-45.jpg)
പത്തനംതിട്ട: ശബരിമല സ്വർണകവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ശബരിമലയിൽ നടക്കുന്ന മകരവിളക്ക് ഉത്സവത്തിന്റെ ചടങ്ങുകളെ ബാധിക്കില്ല.
ഇപ്പോൾ തന്ത്രിസ്ഥാനത്തുള്ളത് താഴമൺ മഠത്തിലെ മറ്റൊരംഗമായ കണ്ഠരര് മഹേഷ് മോഹനരാണ്.
ശബരിമലയിലെ താന്ത്രികാവകാശം നിലവിൽ താഴമൺ പരമ്പരയിലെ രണ്ട് കുടുംബങ്ങൾക്കാണ്.
രാജീവരുടെ കുടുംബവും മോഹനരുടെ കുടുംബവുമാണിവ.
ഈ രണ്ടു കുടുംബവും ഒരു വർഷം വീതം താന്ത്രികപദവിയിൽ എത്തുകയാണ് ചെയ്യുന്നത്.
ചിങ്ങം മുതൽ കർക്കടകം വരെയാണ് ഓരോ കുടുംബത്തിന്റെയും ഊഴം.
മുൻപുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കണ്ഠരര് മോഹനർക്ക് ശബരിമലയിൽ വിലക്കുണ്ട്.
അതിനാൽ അദ്ദേഹത്തിന്റെ മകൻ മഹേഷ് മോഹനരാണ് തന്ത്രിയായി എത്തുന്നത്.
ഒരു വർഷം മുൻപ് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനും തന്ത്രിസ്ഥാനത്തേയ്ക്ക് എത്തിയിരുന്നു.
മഹേഷ് മോഹനരുടെ ചുമതല ഓഗസ്റ്റ് 16ന് അവസാനിക്കും. അതിന് ശേഷം രാജീവരുടെ കുടുംബത്തിനാണ് ചുമതല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
