/kalakaumudi/media/media_files/2025/07/04/m-v-govindan-2025-07-04-16-42-47.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള വിവാദത്തില്‍ മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായതില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
സിപിഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്. നിയമസഭയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല.
രാഷ്ട്രീയ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയല്ല അറസ്റ്റില്‍ സിപിഎം നിലപാട് സ്വീകരിക്കുന്നത്. ഹൈക്കോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തെ പൂര്‍ണ്ണമായും പിന്തുണച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായവരുടെ കോണ്‍ഗ്രസ് ബന്ധം അടക്കം പുറത്ത് വന്നിരുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷ വേണം എന്ന് തന്നെ ആണ് നിലപാട്. കുറ്റം ചെയ്ത ആര്‍ക്കും സംരക്ഷണമില്ല എന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇടതുപക്ഷം ഐക്യപ്പെട്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും, വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ട്. മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
