ശബരിമല സ്വര്‍ണ്ണക്കൊള്ള; ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മൊഴി നല്‍കും

വിഷയവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്‌ഐടിയെ അറിയിച്ചത്. ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കുക.

author-image
Biju
New Update
ramesh chennithala

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കും. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. 

വിഷയവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്‌ഐടിയെ അറിയിച്ചത്. ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കുക. കേസില്‍ നിലവില്‍ അന്വേഷണം മന്ദഗതിയിലാണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നല്‍കാന്‍ തയ്യാറാകുന്നത്. ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ കൈമാറുമോ എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്.