ശബരിമല സ്വര്‍ണക്കൊള്ള: എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് വിജയകുമാറിന്റെ മൊഴി

എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റെതായിരുന്നു. തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനറയാം. സഖാവ് പറഞ്ഞതുകൊണ്ട് ഞാന്‍ ഒപ്പിടുകയാണ് ചെയ്തത്.

author-image
Biju
New Update
vijayakumar

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍. സഖാവ് പറഞ്ഞു, താന്‍ ഒപ്പിട്ടെന്നാണ് വിജയകുമാറിന്റെ മൊഴി. സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടെന്നുമാണ് വിജയകുമാര്‍ എസ്‌ഐടിയെ അറിയിച്ചത്. 

എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റെതായിരുന്നു. തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനറയാം. സഖാവ് പറഞ്ഞതുകൊണ്ട് ഞാന്‍ ഒപ്പിടുകയാണ് ചെയ്തത്. സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോര്‍ഡില്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താന്‍ ഒപ്പിട്ടു. ഇനിയും പുറത്തു നിന്നാല്‍ സര്‍ക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിന്റെ മൊഴി.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‍ മുന്‍ ബോര്‍ഡ് അംഗം വിജയകുമാര്‍ വീഴ്ച വരുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പോറ്റി ഉള്‍പ്പെടെ പ്രതികള്‍ക്ക് അന്യായലാഭം ഉണ്ടാക്കാന്‍ കൂട്ടുനിന്നു. ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി പറയുന്നു. വിജയകുമാര്‍ കട്ടിളപ്പാളി കേസില്‍ 12ാം പ്രതിയും ദ്വാരപാലകശില്പ കേസില്‍ 15-ാം പ്രതിയുമാണ്.