/kalakaumudi/media/media_files/2026/01/10/ttsb-2026-01-10-12-18-12.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായി തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ കഴിയുകയായിരുന്ന തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
ജയില്‍ ആംബുലന്‍സില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രിയെ അറസ്റ്റ് ചെയ്തത്.
ദേവസ്വം മാനുവല്‍ പ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തന്ത്രി. തന്ത്രിക്ക് ലഭിക്കുന്ന പടിത്തരം എന്നത് ദക്ഷിണയല്ല, മറിച്ച് ശമ്പളം തന്നെയാണെന്ന് നിയമോപദേശത്തിന് ശേഷം അന്വേഷണ സംഘം സ്ഥിരീകരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
