ശബരിമലയില്‍ സ്വര്‍ണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

1998ല്‍ സ്വര്‍ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോര്‍ട്ട് എസ്‌ഐടി നിഗമനങ്ങള്‍ സഹിതം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

author-image
Biju
New Update
sab

തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. വി എസ് എസ് സി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളില്‍ സ്വര്‍ണം കുറവ് വന്നതായി കണ്ടെത്തി. 

1998ല്‍ സ്വര്‍ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോര്‍ട്ട് എസ്‌ഐടി നിഗമനങ്ങള്‍ സഹിതം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നിശ്ചിത അളവ് സ്വര്‍ണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. എഡിജിപി എച്ച് വെങ്കിടേഷ് ആണ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് വി എസ് എസ് സിയില്‍ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ശേഷം കൊല്ലം വിജിലന്‍സ് കോടതി ഇന്നലെയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശില്‍പ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോര്‍ട്ട് ആണിത്.