/kalakaumudi/media/media_files/2025/10/30/unnikrishnan-pottiiiiiiiiiiiiiiiiiiii-2025-10-30-16-47-26.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ണായക മൊഴി പുറത്ത്. നിരവധി പേര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. നേതാക്കള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും ഉപഹാരം നല്‍കിയിട്ടുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിക്ക് മൊഴി നല്‍കിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്നും പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. 2017 മുതല്‍ കടകംപള്ളിയുമായി പരിചയമുണ്ട്. കടകംപള്ളി വീട്ടില്‍ വന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി.
അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ എസ്‌ഐടി സര്‍ക്കാരിന് നല്‍കി. തൃശൂര്‍ സ്വദേശി അഡ്വ. ഉണ്ണികൃഷ്ണനാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണനയില്‍ ഉള്ളത്. അതിനിടെ, ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകന്‍മാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്‌ഐടി പരിശോധനയില്‍ സ്‌ട്രോങ് റൂമില്‍ നിന്നുമാണ് അഷ്ടദിക് പാലകന്‍മാരെ കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് എസ്‌ഐടി നല്‍കും. ഇന്നലെ രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്‌ഐടി പരിശോധന പൂര്‍ത്തിയാക്കിയത്. കൊടിയില്‍ സ്ഥാപിച്ചിരുന്ന ചെറിയ ശില്‍പങ്ങളാണ് അഷ്ടദിക് പാലകര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
