ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയും പുറത്തേക്ക്? ഇന്ന് നിര്‍ണായകം

ദ്വാരപാലക ശില്‍പ്പപാളികളുടെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. കട്ടിളപാളി കേസില്‍ക്കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ പോറ്റിക്ക് ജയിലിന് പുറത്തിറങ്ങള്‍ കഴിയൂ

author-image
Biju
New Update
potti4

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യം തേടിയിരിക്കുന്നത്. കേസില്‍ പ്രത്യകേ അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാനാകും സാധ്യത.

ദ്വാരപാലക ശില്‍പ്പപാളികളുടെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. കട്ടിളപാളി കേസില്‍ക്കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ പോറ്റിക്ക് ജയിലിന് പുറത്തിറങ്ങള്‍ കഴിയൂ.  

ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ജയിലില്‍ നിന്നു പുറത്തുറങ്ങിയിരുന്നു. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.

അതേസമയം, ജയിലില്‍ കഴിയുന്ന കണ്ഠര് രാജീവരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സെല്ലിലാണ് അഡ്മിറ്റ് ചെയ്ത. ഇന്ന് ആന്‍ജിയോഗ്രാം ചെയ്യുമെന്നാണ് വിവരം. ജയിലില്‍ വെച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.