/kalakaumudi/media/media_files/2025/11/23/jayaram-2025-11-23-08-14-12.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന്റെ മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് എസ്‌ഐടി. ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ പോറ്റി കൊണ്ട് പോയിരുന്നു. കേസില്‍ ജയറാം സാക്ഷിയാകുമെന്നും എസ്‌ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
അതേ സമയം, ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. അതേസമയം ശബരിമല സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറന്‍സിക് ഫലം ലഭിച്ചതിനുശേഷം ആയിരിക്കും തുടര്‍ന്നുള്ള അറസ്റ്റുകളിലേക്ക് എസ് ഐ ടി നീങ്ങുക.
പത്മകുമാറിന്റെ വീട്ടില്‍ നിന്നും അന്വേഷണസംഘം കണ്ടെത്തിയ രേഖകളില്‍ തുടര്‍ പരിശോധന നടക്കുകയാണ്. ഭൂമി വില്പനയുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയിട്ടുള്ളത്. അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കൊള്ളയെ ബന്ധിപ്പിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഒന്നും തന്നെ ഇതേവരെ ലഭിച്ചിട്ടില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
